കൊളപ്പുറം ഭാഗത്ത് സൂചനാബോർഡുകളില്ല; അപകടങ്ങൾ പതിവാകുന്നു


⭕കൊളപ്പുറം: ദേശീയപാത ആറുവരിയാക്കുന്നതിന്റെ പണിനടക്കുന്ന കോഴിക്കോട് ത്യശ്ശൂർ ദേശീയപാതയിൽ കൊളപ്പുറം ഭാഗത്ത് വാഹനങ്ങൾ തിരിയേണ്ടത് എങ്ങനെയെന്നോ എവിടേക്കെന്നോ വ്യക്തമായ സൂചനാബോർഡുകളില്ലെന്ന് പരാതി. അതിനാൽ ഈ ഭാഗങ്ങളിൽ അപകടം പതിവാകുന്നു. 


കൊളപ്പുറം തിരൂരങ്ങാടി റോഡ്കവലയിലും കൊളപ്പുറം ഇറക്കത്തിലുമാണ് സൂചനാബോർഡുകളില്ലാത്തതിനാൽ ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുന്നത്.


ദേശീയപാത വരുന്നതിനുമുമ്പ് പുരാതനകാലം മുതൽ അരീക്കോട്, കൊണ്ടോട്ടി, കരുവാങ്കല്ല്, കണ്ണമംഗലം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ തിരൂരും തിരൂരങ്ങാടിയിലും പരപ്പനങ്ങാടിയിലും എത്താൻ കൂരിയാട് പനമ്പുഴവഴി പോകുന്ന കൊണ്ടോട്ടി തിരൂരങ്ങാടി പാതയെയാണ് ആശ്രയിക്കുന്നത്.


എന്നാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയാണ് പുതിയ ദേശീയപാതയുടെ നിർമിതി. നിർമാണം തുടങ്ങിയപ്പോൾ ഇതറിഞ്ഞ നാട്ടുകാർ ശക്തമായി പ്രതികരിച്ചതോടെ ഈഭാഗത്ത് പണി പെട്ടെന്ന് നിർത്തിവെക്കുകയായിരുന്നു. ഇവിടെ സൂചനാ ബോർഡുകളില്ലാത്തതിനാൽ രാത്രിയിലാണ് ഏറെ ബുദ്ധിമുട്ട്.


Post a Comment

Thanks

Previous Post Next Post