കരിപ്പൂരിൽ 43 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റoസ് പിടികൂടി


⭕ ഇന്ന് രാവിലെ റിയാദിൽ നിന്നും എയർ ഇൻഡ്യാ എക്സ്പ്രസ്സ്‌ വിമാനത്തിൽ കോഴിക്കോട്‌ വിമാനത്താവളത്തിലെ
ത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ  പാറക്കൽ അബ്ദുൽ ഡാനിഷിൽ (29) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച   ഏകദേശം 43 ലക്ഷം രൂപ വില മതിക്കുന്ന 813  ഗ്രാം സ്വർണ മിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ്  ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടികൂടി .


 ഡാനിഷ് തൻ്റെ മലദ്വാരത്തിലൊളിപ്പിച്ച മൂന്നു ക്യാപ്സുലുകളിൽ നിന്നുമാണ്  കസ്റ്റംസ് ഈ സ്വർണമിശ്രിതം പിടികൂടിയത്. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത പ്രതിഫലമായ 60000 രൂപയ്ക്കുവേണ്ടിയാണു ഡാനിഷ് ഇങ്ങനെ കള്ളക്കടത്തു നടത്തുവാൻ ശ്രമിച്ചത്

Post a Comment

Thanks

Previous Post Next Post