പണം വെച്ച് ചീട്ടുകളിച്ചതിന് തേഞ്ഞിപ്പലം ചൊവ്വയിൽ പാടത്തു നിന്നും ചേലേമ്പ്ര പാലക്കൽ പറമ്പിൽ നിന്നും 20 പ്രതികളെയും രണ്ട് ലക്ഷം രൂപയും പിടികൂടി തേഞ്ഞിപ്പലം പോലീസ്.
ഉത്സവത്തിന്റെ മറവിൽ പണം വച്ചു കളിക്കുമെന്ന സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് കാരണം പോലിസ് ജാഗരൂഗരായി പ്രവർത്തിച്ചതാണ് ഈ പണവും പ്രതികളെയും പിടികൂടാൻ സാധിച്ചത്.
തേഞ്ഞിപ്പാലം പോലീസ് ഇൻസ്‌പെക്ടർ കെ.ഒ പ്രദീപ്, എസ്.ഐ വിപിൻ വി പിള്ള, ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ മാരായ റസീൽ, ഷിബുലാൽ, അജ്നാസ്, സതീഷ് കുമാർ, മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment
Thanks