തൊഴിൽ പരിശീലനം എം.എൽ.എ.ഉദ്ഘാ ടനം ചെയ്തു.ഭിന്ന ശേഷി തൊഴിൽ പരിശീലനം വ്യാപകമാക്കാൻ ജില്ലാ പഞ്ചായത്ത് പരിശ്രമിക്കും:എം.കെ.റഫീഖ

 



മൂന്നിയൂർ: ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി വി കാൻ മൂന്നിയൂരിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് വെളിമുക്ക് ഡിവിഷൻ മെമ്പറും വികനകാര്യ ക്ഷേമകാര്യ ചെയർപേഴ്സണുമായ സറീന ഹസീബിന്റെ നേത്രത്വത്തിൽ ആരംഭിക്കുന്ന തൊഴിൽ പരിശീലന ക്യാമ്പ് വള്ളിക്കുന്ന് എം.എൽ.എ.പി.അബ്ദുൽ ഹമീദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.മൂന്നിയൂർ കെ.എൽ.എം.സ്പോർട്സ് അക്കാദമിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീഖ അദ്ധ്യക്ഷ്യം വഹിച്ചു. 


ഭിന്ന ശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി ആരംഭിച്ചിട്ടുള്ള ഷീ ടെക് തൊഴിൽ പരിശീലന പരിപാടി ജില്ലാ പഞ്ചായത്തിന്റെ നേത്രത്വത്തിൽ ജില്ലയിൽ വ്യാപകമാക്കാൻ ശ്രമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.വി കാൻ മൂന്നിയൂർ ഭിന്നശേഷിക്കാർക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അവർ പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലുമാണ് ഷീ ടെക് തൊഴിൽ പരിശീലന പരിപാടി നടക്കുക.വിദഗ്ദരായ ടെക്നീഷ്യൻമാരുടെ നേത്രത്വത്തിലാണ് പരിശീലനം നൽകുന്നത്. 



ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സറീന ഹസീബ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം സുഹറാബി, വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ, സി.പി സുബൈദ, പി.പി.മുനീർ മാസ്റ്റർ, ജാസ്മിൻ മുനീർ, ഹനീഫ മൂന്നിയൂർ, എന്‍.എം അന്‍വര്‍ സാദത്ത്, ജാഫര്‍ വെളിമുക്ക്, ശംസുദ്ധീന്‍ മണമ്മല്‍, നൗഷാദ് തിരുത്തുമ്മല്‍, വി.കെ ഷരീഫ, അഷ്റഫ് കളത്തിങ്ങല്‍പാറ, ചാന്ത് ഗഫൂര്‍, സി.എം അലീഷ എന്നിവര്‍ സംസാരിച്ചു.


 ഓണാഘോഷത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ മൽസരങ്ങൾ നടന്നു.മൽസര വിജയികൾക്കും എസ്.എൽ.സി. പരീക്ഷയിൽ വിജയം നേടിയ ഭിന്നശേഷികുട്ടികൾക്കുമുള്ള ഉപഹാരങ്ങൾ എം.എൽ.എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും നൽകി.

Post a Comment

Thanks

Previous Post Next Post