പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ റെയിൽപ്പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്.

മലപ്പുറം പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം കാരാട്ട്

ക്ഷേത്രത്തിന് മുൻവശം റെയിൽപ്പാളം മുറിച്ചു

കടക്കവേ ട്രെയിൻ തട്ടി പെൺകുട്ടിക്ക്

ഗുരുതര പരിക്ക്.

കോയംകുളം മലയിൽ ഷാജിയുടെ മകൾ

ആദിത്യ (16) ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച വൈകീട്ട് 5.45 ന് ഷൊർണൂർ

ഭാഗത്തേക്ക് കടന്നു പോയ ട്രെയിൻ

തട്ടിയാണ് അപകടം.

ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ

കോഴിക്കോട് മെഡിക്കൽ കോളേജ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടരിക്കോട് ഹയർ സെക്കണ്ടറി സ്കൂളിലെ

പ്ലസ് വൺ വിദ്യാർത്ഥിയാണ്.

ഈ പ്രദേശത്ത് സ്കൂൾ

വിദ്യാർത്ഥികളടക്കം നിരവധി പേരാണ്

റെയിൽപ്പാളം മുറിച്ചു കടന്നു പോകുന്നത്.

ഇവിടെ അടിപ്പാത വേണമെന്നതും

കോയംകുളം-അരിയല്ലൂർ പ്രദേശത്തുകാരുടെ

കാലങ്ങളായുള്ള ആവശ്യമാണ്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha