ജാഗ്രതാ സംഗമം നടത്തി




തലപ്പാറ : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ എസ് വൈ എസ് , എസ് എസ് എഫ്  സോൺ തലത്തിലുള്ള പ്രവർത്തകരെ സംഘടിപ്പിച്ച് തലപ്പാറ ശാദി ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് ജാഗ്രതാ സംഗമം നടത്തി 

മുഹമ്മദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം നാസർ അഹ്സനി മുഖ്യ പ്രഭാഷണം നടത്തി 

ഇതര മതസ്തരോടും ഇതര ജീവികളോടും അനുകമ്പയാണ് ഇസ്ലാമിന്റെ നയം

പൂർവ്വസൂരികളായ സൂഫി ജീവിതം നയിച്ചിരുന്ന മുസ്ലിംകളെ കണ്ട് കൊണ്ടാണ് ജനങ്ങൾ മാനവികതയുടെ മൂല്യങ്ങൾ പഠിച്ചതെന്ന് അദ്ധേഹം ഉണർത്തി

അക്രമം ഇസ്ലാം പാടെ തിരസ്കരിക്കുന്നു  മതേതര ജീവിതത്തിന്റെ ഈറ്റില്ലമാണ് നമ്മുടെ കേരളം വർഗിയതയേയും വിഘനാ വാതങ്ങളേയും സമൂഹം ഒരുമിച്ച് എതിർക്കുകയും ഒറ്റപ്പെടുത്തുകയും വേണം എന്നും അദ്ധേഹം പറഞ്ഞു

ഐ പി ബി പബ്ലിഷർ മജീദ് അരിയല്ലൂർ ഇസ്ലാമിന്റെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചു ഏതു രാഷ്ട്രത്തിലും ഇസ്ലാമിന്റെ രാഷ്ട്രീയത്തെ നെഞ്ചേറ്റി ജീവിക്കാമെന്നും  രാഷ്ട്രീയ ഇസ്ലാം എന്നത് കടുത്ത ഇസ്ലാം വിരുദ്ധതയും അത് രാജ്യത്തിന്റെ സമാധാനം കെടുത്തുമെന്നും രാജ്യം സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും അഭിപ്രായപ്പെട്ടു

Post a Comment

Thanks

Previous Post Next Post