പെരുവള്ളൂര്‍: കാടപ്പടിയില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തി. കാടപ്പടി-കൊല്ലംചിന റോഡിലെ വാടക വീടിന്‍റെ മുന്‍വശത്തായാണ് ഒന്നര മീറ്റര്‍ ഉയരമുള്ളതും 24 ശിഖരങ്ങള്‍ അടങ്ങിയതുമായ കഞ്ചാവ് ചെടി കണ്ടെടുത്തത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുല്‍ സലീം, പ്രിവന്‍റിവ് ഓഫിസര്‍മാരായ ടി.പി. പ്രജോഷ് കുമാര്‍, പ്രകാശ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സിന്ധു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കണ്ടെത്തിയ ചെടി പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Post a Comment
Thanks