തിരൂരങ്ങാടി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി - ജൂണ്‍ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സെന്‍റ് ഓഫ് പാര്‍ട്ടി സംഘടിപ്പിച്ചു.പരിപാടി
പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ പി മമ്മദ് ഉല്‍ഘാടനം ചെയ്തു.
കഠിനാധ്വാനത്തിലൂടെ മാത്രമെ ഉന്നത വിജയം കെെവരിക്കാന്‍ സാധിക്കൂ എന്ന് പ്രസംഗത്തില്‍ അദ്ധേഹം സൂചിപ്പിച്ചു.ബാച്ചിന്‍റെ ഓര്‍മ്മയ്ക്കായ്
പഠനത്തിന് ആവശ്യമായ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്രിന്‍സിപ്പാളിന് കെെമാറി.ചടങ്ങില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പഠനകാലത്തെ അനുഭവങ്ങള്‍ പങ്കു വെച്ചു.മധുരം പങ്കിട്ടാണ് വിട പറയല്‍ സംഗമം സമാപിച്ചത്.
Post a Comment
Thanks