ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് ഒരു കോടിയിലധികം നഷ്ടപരിഹാരം





ദുബായ്: യു.എ.ഇയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ പ്രവാസി മലയാളിക്ക് വന്‍ തുക നഷ്ടപരിഹാരം ലഭിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍  5,06,514 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനമായത്. ഇത് ഏകദേശം ഒരു കോടിയിലധികം ഇന്ത്യന്‍ രൂപയുണ്ടാകും. ഫുജൈറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ റഹ്മാനാണ് (37) നിയമപോരാട്ടത്തിലൂടെ വന്‍ തുക നഷ്ടപരിഹാരമായി ലഭിച്ചത്.  ഒരു വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് അബ്ദുല്‍ റഹ്മാന് അനുകൂലമായ വിധി ലഭിച്ചത്.



2019 ഓഗസ്റ്റ് 22 ന് ഫുജൈറയിലെ മസാഫിയില്‍ അബ്ദു റഹ്മാന്റെ നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ  ട്രാഫിക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 3,000 ദിര്‍ഹം പിഴ വിധിച്ചു വിട്ടയക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നു നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് അബ്ദുല്‍ റഹ്മാന് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചത്.

Post a Comment

Thanks

أحدث أقدم