റിയാസിനെതിരായ അധിക്ഷേപം: അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ കേസെടുത്തു

 


കോഴിക്കോട് | മന്ത്രി മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍, അപകീര്‍ത്തിപരമായ പരാമര്‍ശം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പരപ്പനങ്ങാടി സ്വദേശി മുജീബ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. വ്യക്തി എന്ന നിലയില്‍ റിയാസിന്റെയും സ്ത്രീ എന്ന നിലയില്‍ വീണയുടെയും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണിതെന്ന് പരാതിയില്‍ പറയുന്നു. 



കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന് വഖ്ഫ് സംരക്ഷണ സമ്മേളത്തിലാണ് മന്ത്രി റിയാസിനു അദ്ദേഹത്തിന്റെ ഭാര്യ വീണുക്കുമെതിരെ അബ്ദുറഹ്‌മാന്‍ കല്ലായ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ‘മുന്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. ഇത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം’ ഇതായിരുന്നു അബ്ദുറഹ്‌മാന്റെ വാക്കുകള്‍ 

മതസ്പര്‍ധ വളര്‍ത്തല്‍, അപകീര്‍ത്തിപരമായ പരാമര്‍ശം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് 

Post a Comment

Thanks

Previous Post Next Post