എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് പോലീസ്



ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയതിനു പിന്നിൽ പ്രതികാരമെന്ന് പോലീസ്. ആർ.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തയതിനുള്ള പകയാണ് ഷാനിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി രതീഷ് എന്ന കൊച്ചുകുട്ടൻ എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികളേയും റിമാൻഡ് ചെയ്തു.
ശനിയാഴ്ചയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആർഎസ്എസ് സംഘം വെട്ടി കൊലപ്പെടുത്തിയത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കാറിലെത്തിയ കൊലയാളികൾ ഷാനിനെ ഇടിച്ചു വീഴ്ത്തിയ ശേഷം അതിക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നാൽപ്പതിൽ അധികം വെട്ടുകളാണ് ഷാനിനേറ്റത്. കഴുത്തിലേറ്റ വെട്ടാണ് മരണകാരണം.
കണിച്ചുകുളങ്ങര ക്ഷേത്രത്തിനു സമീപത്തു നിന്നും ഷാനിനെ കൊലപ്പെടുത്തിയ പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന വാഹനം കണ്ടെത്തിയിട്ടുണ്ട്. മാരാരിക്കുളം പോലീസ് കാർ പരിശോധിച്ചു. കൊലയാളികൾ വാടകയ്ക്കെടുത്ത കാറാണിത്. ശബരിമല യാത്രയ്ക്കെന്നു പറഞ്ഞാണ് സംഘം കാർ സംഘടിപ്പിച്ചത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha