അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കരുതണം; രാത്രികാല നിയന്ത്രണം ഇങ്ങനെ



സംസ്ഥാനത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം.


വ്യാഴാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ആളുകള്‍ ഒത്തുചേരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്. >



രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ഉണ്ടാകും. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്.


തിയറ്ററുകളില്‍ രാത്രി പത്തുമണിക്ക് ശേഷം ഷോ അനുവദിക്കില്ല. ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു


Post a Comment

Thanks

Previous Post Next Post