കേരളത്തില്‍ നാലു പേര്‍ക്കു കൂടി ഒമിക്രോണ്‍: ആകെ രോഗബാധിതര്‍ അഞ്ച്

 


| തിരുവനന്തപുരം |

 

▶️സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.


സംസ്ഥാനത്ത് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേർ. ഇയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മറ്റൊരാൾ എറണാകുളം സ്വദേശിയായ 35-കാരനായ യുവാവാണ്. ഇയാൾ കോംഗോയിൽ നിന്ന് വന്നതാണ്. നാലാമത്തെയാൾ തിരുവനന്തപുരത്ത് യു.കെയിൽനിന്ന് വന്ന 22-കാരിയാണ്.



ഇവരുടെയെല്ലാം കോൺടാക്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha