| ന്യൂഡൽഹി |
▶️ മഹാരാഷ്ട്രയിൽ എട്ടു പേർക്കും ഡൽഹിയിൽ നാലുപേർക്കും ചൊവ്വാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 57 ആയി. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ: 28. ഡൽഹിയിൽ ആറുപേർക്ക് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച ഏഴുപേരും മുംബൈ സ്വദേശികളാണ്. ഒരാൾ വസായ് വിരാറിൽ നിന്നുള്ളയാൾ.
ഡൽഹിയിൽ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച നാലുപേരും ഒമിക്രോൺ ബാധിത രാജ്യങ്ങളിൽനിന്ന് എത്തിയവരാണ്. അതിനിടെ, ഡൽഹിയിലെ ആദ്യ ഒമിക്രോൺ രോഗി ആശുപത്രി വിട്ടു. നിലവിൽ അഞ്ച് ഒമിക്രോൺ രോഗികൾ ചികിത്സയിലുണ്ട്
إرسال تعليق
Thanks