കടലുണ്ടി ആരോഗ്യ വകുപ്പ് അറിയിപ്പ്


ഇന്ന് രാവിലെ ആണ് കോട്ടക്കടവ് പാലം പരപ്പനങ്ങാടി പോലീസ് ബാരിക്കേഡും മുളയും വെച്ചു അടച്ചത്. വള്ളിക്കുന്ന്, അത്താണിക്കൽ പ്രദേശത്തുകാർ TMH, കോയാസ്, ശിഫ  ഹോസ്പിറ്റലുകളിലേക്കും മറ്റും പോകാൻ ആശ്രയിക്കുന്നത് ഇതു വഴിയാണ്.

കടലുണ്ടി കണ്ടയ്‌ന്മെന്റ് സോൺ ആണെങ്കിലും ആശുപത്രി പോലോത്ത അത്യാവശ്യ സേവനങ്ങൾക്ക് കോഴിക്കോട് അതിർത്തിയിൽ അനുമതി നൽകിയിരുന്നു.

അതെ സമയം മലപ്പുറം ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൌൺ ആയത് കൊണ്ടാണ് പാലം അടച്ചതെന്നും നാളെ പൂർവ്വ സ്ഥിതിയിലാകുമെന്നും പരപ്പനങ്ങാടി CI ഹണി കെ ദാസ്  അറിയിച്ചു.

Post a Comment

Thanks

Previous Post Next Post