സെപ്റ്റംബറിലെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ; ഇന്നും നാളെയും കടകൾ പ്രവർത്തിക്കില്ല


  തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പുതിയ മാസത്തിന്റെ തുടക്കമായ സെപ്റ്റംബർ 1, 2 തീയതികളിൽ (ഇന്നും നാളെയും) സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകൾക്കും അവധിയായിരിക്കും.


​കഴിഞ്ഞ മാസത്തെ കണക്കുകൾ തീർപ്പാക്കുന്നതിനും പുതിയ മാസത്തെ സ്റ്റോക്ക് ക്രമീകരണങ്ങൾക്കുമാണ് ഈ ദിവസങ്ങളിൽ അവധി നൽകിയിരിക്കുന്നത്. അവധി ദിവസങ്ങൾക്ക് ശേഷം മൂന്നാം തീയതി മുതൽ മുൻഗണനാ വിഭാഗങ്ങൾക്കും മറ്റ് ഉപഭോക്താക്കൾക്കുമുള്ള റേഷൻ വിഹിതം പതിവുപോലെ വിതരണം ചെയ്യും. ഉപഭോക്താക്കൾ ഈ മാറ്റം മനസ്സിലാക്കി റേഷൻ കടകളുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment

Thanks

Previous Post Next Post