മഴ കനക്കുന്നു: ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട്


സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്നു ജില്ലകളിൽ യെലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. 

തിങ്കളാഴ്ച (6–07–2026) കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചു. 

Post a Comment

Thanks

Previous Post Next Post