രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു


  കോഴിക്കോട്: പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക്  ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗബാധ. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്.


രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കാനാണ്നിർദേശം. രോഗവ്യാപനം തടയാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായും

ആരോഗ്യ വകുപ്പ് അറിയിച്ചു. 

Post a Comment

Thanks

أحدث أقدم