കോഴിക്കോട് | വടകര എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ അറുപതുകാരി മരിച്ചു. പുറമേരി സ്വദേശി ശാന്ത ആണ് മരിച്ചത്.
ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്ത സംഭവസ്ഥലത്തുതന്നെ മരിച്ചു. രാവിലെ 6.15-നായിരുന്നു അപകടം. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Post a Comment
Thanks