ബാഗിൽ ബോംബുണ്ടെന്ന് ‘തമാശ’ പറഞ്ഞു ; കൊച്ചി വിമാനത്താവളത്തിൽ 59 കാരൻ അറസ്റ്റിൽ

 


കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ ബാഗിൽ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ.

സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാൾ ബാഗിൽ ബോംബുണ്ടെന്ന് ‘തമാശ’യായി പറഞ്ഞത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ബംഗളൂരു സ്വദേശി 59 കാരനായ ശ്രീധർ ആണ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടെ പിടിയിലായത്.

സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി ശ്രീധറിനെ അറസ്റ്റ് ചെയ്തു.

പരിശോധയിൽ ബാഗിനുള്ളിൽ സംശയാസ്പദമായി ഒന്നുമില്ലാത്തതിനെ തുടർന്ന് ജാമ്യം നൽകി ഇയാളെ പൊലീസ് വിട്ടയച്ചു

Post a Comment

Thanks

Previous Post Next Post