കോഴിക്കോട് ജില്ലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നഗരവും മലയോര മേഖലകളും ഉള്‍പ്പെടെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ അനുഭവപ്പെടുന്നു.
അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മുതല്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Post a Comment
Thanks