മൂന്നിയൂർ: രാജ്യത്തിന്റെ എഴുപത്തഞ്ചാം റിപ്പബ്ളിക് ദിനം മൂന്നിയൂർ കളത്തിങ്ങൽ പാറയിൽ ആഘോഷിച്ചു. കളത്തിങ്ങൽ പാറ അംഗനവാടിയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ എൻ. എം. റഫീഖ് പതാക ഉയർത്തി. പി.കെ. കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷ്യം വഹിച്ചു.അഷ്റഫ് കളത്തിങ്ങൽ പാറ, വി.പി. ചെറീദ് , മഞ്ജുള ടീച്ചർ പ്രസംഗിച്ചു.
പഞ്ചായത്ത് അംഗനവാടി കലോൽസവത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് നൽകി.
കളത്തിങ്ങൽ പാറ സബീലുൽ ഹുദാ മദ്രസയിൽ ജനറൽ സെക്രട്ടറി സി.എ. കുട്ടി ഹാജി പതാക ഉയർത്തി. സദർ മുഅല്ലിം ഉമർ അലി, സൈതലവി ഹാജി, വി.പി. പിച്ചു നേത്രത്വം നൽകി.
കളത്തിങ്ങൽ പാറ മാൻ സിറ്റി സ്പോർട്സ് ആന്റ് ആർട്സ് ക്ളബ്ബിൽ വാർഡ് മെമ്പർ റഫീഖ് പതാക ഉയർത്തി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks