മലപ്പുറം- കൂട്ടുകാർ കുളിക്കുന്നത് നോക്കിനിൽക്കെ
അബദ്ധത്തിൽ വെള്ളത്തിൽ വീണ ആറു
വയസ്സുകാരനെ രക്ഷപ്പെടുത്തിയ വിദ്യാർഥികളെ
ജില്ലാ ഭരണകൂടം അനുമോദിച്ചു. മൂന്നിയൂർ നിബ്രാസ്
ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ്
വിദ്യാർഥികളായ മുഹമ്മദ് അഫ്ലഹ്, വി.പി. മുഹമ്മദ്
ജെസീൽ എന്നിവർക്കുള്ള പ്രശംസാപത്രം ജില്ലാ
കലക്ടർ വി.ആർ. വിനോദ് കൈമാറി. നന്നമ്പ്ര ചെറുമുക്ക്
ആമ്പൽപാടത്ത് കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ്
സംഭവം നടക്കുന്നത്. ആമ്പൽപാടത്തെ
ഉദ്യാനപാതയിൽ കുട്ടികൾ ചാടി കുളിക്കുന്നതിനിടെ
അബദ്ധത്തിൽ ഒരാളുടെ കാൽ തട്ടിയാണ് മതിൽ
കെട്ടിലിരുന്ന ആറുവയസ്സുകാരൻ ആദി മെഹബൂബ്
വെള്ളത്തിൽ വീഴുന്നത്. ആദി മെഹബൂബ് വീഴുന്നത്
കൂട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇതിനിടെയാണ്
നന്നമ്പ്ര ചെറുമുക്ക് വെസ്റ്റിലെ പരേതനായ മനരിക്കൽ
അബൂബക്കറിന്റെ മകൻ മുഹമ്മദ് അഫ്ലഹ്
കുളിക്കാനായി വരുന്നത്. ആദി മെഹബൂബ്
വെള്ളത്തിൽ മുങ്ങി താഴുന്നതു കണ്ട അഫ്ലഹ് ഉടൻ
വെള്ളത്തിലേക്ക് ചാടുകയും റോഡിലുണ്ടായിരുന്ന
സുഹൃത്ത് വി.പി. മുഹമ്മദ് ജെസീലിന്റെ
ൺ
സഹായത്തോടെ സാഹസികമായി
രക്ഷപ്പെടുത്തുകയുമായിരുന്നു. ജില്ലാ പോലീസ്
മേധാവിയുടെ അനുമോദനവും ഇവർക്ക് ലഭിച്ചിരുന്നു.
കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ
ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറി മുസ്തഫ
ചെറുമുക്ക്, മനരിക്കൽ മുഫീദ്, വി.ടി. മുഹമ്മദ് ഇഫ്സാൻ
തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Post a Comment
Thanks