വള്ളിക്കുന്നിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


⭕വള്ളിക്കുന്ന്: രവിമംഗലം അമ്പലത്തിന്റെ കിഴക്ക് ഭാഗത്ത് കളത്തിൽ പീടിക പരിസരത്തു റെയിൽവേ ട്രാക്കിൽ ഒരാളെ ട്രയിൻ തട്ടിയ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7:30ഓടെ ആണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ള കള്ളി മുണ്ടും ബ്രൗൺ കളർ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്.


 പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരായ റാഫി, നൗഫൽ, സ്റ്റാർ മുനീർ, ഗഫൂർ, ബാബു എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Post a Comment

Thanks

Previous Post Next Post